തിരുവനന്തപുരം: പ്രതിഷേധ പ്രകടനത്തില്‍ എം.എം മണിയെ അധിക്ഷേപിച്ച സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. ഫ്ളക്സ് മുന്‍കൂട്ടി തയ്യാറാക്കിയതല്ലെന്നും പ്രവര്‍ത്തകരില്‍ ആരോ കൊണ്ടുവന്നതാണെന്നും മഹിളാ കോണ്‍ഗ്രസ് അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശപ്രകാരമാണ് ഖേദപ്രകടനം.
മണിയുടെ ചിത്രത്തിന്റെ തല വെട്ടിയെടുത്ത് മനുഷ്യക്കുരങ്ങിന്റെ ചിത്രത്തില്‍ ഒട്ടിച്ചായിരുന്നു പ്രതിഷേധ പ്രകടനം. കെ.കെ രമയെ നിയമസഭയില്‍ അധിക്ഷേപിച്ച മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മഹിളാ കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.





