
ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ് പ്രെസോ എത്തി. മാരുതി സെലേറിയോയിലൂടെ അരങ്ങേറിയ കെ10 സി എന്ജിമാണ് പുതിയ മോഡലിന്. പെട്രോള്‍ മാനുവല്‍, ഓട്ടമാറ്റിക് വകഭേദങ്ങളില്‍ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 4.25 ലക്ഷം രൂപ മുതല്‍ 5.99 ലക്ഷം രൂപ വരെയാണ്. നാലു വകഭേദങ്ങളില്‍ മാനുവല്‍ മോഡലും രണ്ടു വകഭേദങ്ങളില്‍ ഓട്ടമാറ്റിക് മോഡലും ലഭിക്കും.
മാനുവലിന്റെ അടിസ്ഥാന വകഭേദത്തിന് 4.25 ലക്ഷം രൂപയും എല്‍എക്സ്ഐക്ക് 4.95 ലക്ഷം രൂപയും വിഎക്സ്ഐക്ക് 5.15 ലക്ഷം രൂപയും വിഎക്സ്ഐ പ്ലസിന് 5.49 ലക്ഷം രൂപയുമാണ് വില. വിഎക്സ് ഐ എജിഎസിന് 5.65 ലക്ഷം രൂപയും വിഎക്സ്ഐ പ്ലസ് എജിഎസിന് 5.99 ലക്ഷം രൂപയുമാണ് വില. പുതിയ എന്‍ജിനൊപ്പം കൂടുതല്‍ ഫീച്ചറുകളും ഓട്ടമാറ്റിക് വേരിയന്റിലെ ഇഎസ്പിയും വന്നിട്ടുണ്ട്.
ഡ്യുവല്‍ ജെറ്റ് സാങ്കേതിക വിദ്യയുമായി എത്തുന്ന പുതിയ എന്ജിന് 67 ബിഎച്ച്പി കരുത്തും 89 എന്‍എം ടോര്‍ക്കുമുണ്ട്. ഓട്ടമാറ്റിക്ക് വകഭേദത്തിന് 25.30 കിലോമീറ്ററും മാനുവലില്‍ 24.76 കിലോമീറ്ററുമാണ് ഇന്ധനക്ഷത. നിലവിലെ മോഡലിന് 21.7 കിലോമീറ്ററാണ് ഇന്ധനക്ഷമത.






