ആമസോണ്‍ ഓഫര്‍ സെയില്‍ ജൂലൈ 23-24 തീയതികളില്‍ നടക്കും. വിവിധ വിഭാഗങ്ങളിലായി 40 മുതല്‍ 80 ശതമാനം വരെ വിലക്കുറവിലാണ് ഉല്പന്നങ്ങള് വില്‍ക്കുക. സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെയും ഫാഷന്‍ ഉല്പന്നങ്ങള്ക്ക് 80 ശതമാനം വരെയും ഇളവ് നല്‍കുന്നുണ്ട്. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ഷഓമി, ഐക്യൂ, റിയല്‍മി എന്നിവയുള്‍പ്പെടെ നിരവധി ബ്രാന്‍ഡുകളില്‍ പ്രത്യേകം ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയില്‍ ആണിത്.
ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ് ഹാന്‍ഡ്സെറ്റുകള്‍ക്കും 20,000 രൂപ വരെ കിഴിവ് നല്‍കുന്നുണ്ട്. റെഡ്മി നോട്ട് 10 സീരീസ് 10,999 രൂപയ്ക്കാണ് വില്‍ക്കുക. റെഡ്മി നോട്ട് 10 ടി 5ജി, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ്, റെഡ്മി നോട്ട് 10എസ് തുടങ്ങിയ മറ്റ് ഫോണുകളും ഡിസ്കൗണ്ട് വിലയില്‍ ലഭ്യമാണ്. 149 രൂപയില്‍ തുടങ്ങുന്ന ഹെഡ്സെറ്റുകള്‍, 499 രൂപയില്‍ ആരംഭിക്കുന്ന പവര്‍ ബാങ്കുകള്‍, 99 രൂപയില്‍ തുടങ്ങുന്ന മൊബൈല്‍ കെയ്സുകളും കവറുകളും, യഥാക്രമം 49 രൂപയില്‍ ആരംഭിക്കുന്ന കേബിളുകളും 139 രൂപയില്‍ ചാര്‍ജറുകളും പ്രൈം ഡേ വില്പനയില് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും. പ്രൈം അംഗങ്ങള്‍ക്ക് ചില പ്രീമിയം ഫോണുകള്‍ക്ക് 20,000 രൂപ വരെ കിഴിവും 6 മാസത്തെ സൗജന്യ സ്ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കും. മൊബൈല്‍, അനുബന്ധ ഉല്പന്നങ്ങള്ക്ക് 40 ശതമാനം വരെ ഇളവാണ് നല്‍കുന്നത്. ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ വീണ്ടും വില കുറയും. ഇതോടെ ചില ഫോണുകള്‍ പകുതി വിലയ്ക്ക് വരെ ലഭിക്കും.
വണ്‍പ്ലസ് 9 സീരീസ് 5ജി ഹാന്‍ഡ്സെറ്റുകള്‍ക്ക് 15,000 രൂപ വരെ കിഴിവ് നല്‍കുന്നുണ്ട്. ബാങ്ക് കാര്‍ഡ് കൂടി ഉപയോഗിച്ചാല്‍ 37,999 രൂപയ്ക്ക് ലഭിക്കും. ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച വണ്‍പ്ലസ് 10 പ്രോ 5ജി വാങ്ങുമ്പോള്‍ കൂപ്പണുകളില്‍ 4,000 രൂപ വരെയും എക്സ്ചേഞ്ചില്‍ 7,000 രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ലഭ്യമാകും. വണ്‍പ്ലസ് 10ആര് 34,999 രൂപയ്ക്കും വാങ്ങാം.






