കൊച്ചി: കോടതിയില്‍ താന്‍ നല്കിയ സത്യവാങ്മൂലം സ്വര്‍ണക്കടത്തില്‍ ക്ലീന്‍ചിറ്റ് നല്കുന്നതാണെന്ന കെ.ടി ജലീലിന്റെ വാദം തെറ്റാണെന്ന് സ്വപ്ന സുരേഷ്. ആ സത്യവാങ്മൂലം ജലീല്‍ പല തവണ വായിച്ചു നോക്കണം.
ജലീലും കോണ്‍സുല്‍ ജനറലും തമ്മിലുള്ള ഇടപാട് ഇ.ഡിയെ അറിയിച്ചു. താന്‍ സ്പേസ് പാര്‍ക്കില്‍ ജോലി ചെയ്യുമ്പോള്‍ ജലീല്‍ കോണ്‍സുല്‍ ജനറലിന് അയച്ച കത്തിലെ ഇംഗ്ലീഷ് പിശകുകള്‍ തിരുത്തി നല്‍കിയിരുന്നു.
മുഖ്യമ്രന്തിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിലും ജലീലും തുടങ്ങി എല്ലാവരും പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ട്. ജലീല്‍ അടച്ചിട്ട മുറിയില്‍ കോണ്‍സുല്‍ ജനറലുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.






