
ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ്10ടി 5ജി സ്മാര്‍ട്ഫോണ്‍ ഓഗസ്റ്റ് മൂന്നിന് അവതരിപ്പിയ്ക്കും. സോഷ്യല്‍ മീഡിയയിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കില്‍ വെച്ചാണ് അവതരണ പരിപാടി നടക്കുക. ഇന്ത്യ ഉള്‍പ്പെടെ ആഗോള വിപണികളില്‍ ഫോണ്‍ അവതരിപ്പിക്കപ്പെടും. വണ്‍ പ്ലസ് പുറത്തിറക്കുന്ന പ്രീമിയം സ്മാര്‍ട്ഫോണുകളാണ് T സീരീസില്‍ ഉള്‍പ്പെടാറുള്ളത്.
വണ്‍പ്ലസ് 10 ടി ഫോണുകളില്‍ ഹാസില്‍ ബ്ലാഡ് ക്യാമറകളായിരിക്കും ഉണ്ടാവുക. 150 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയുമുണ്ടാവും. നേരത്തെ അവതരിപ്പിച്ച വണ്‍പ്ലസ് 10 പ്രോ 5ജിയില്‍ 80 വാട്ട് സൂപ്പര്‍വൂക് ചാര്‍ജിങ് ആയിരുന്നു ഉണ്ടായിരുന്നത്. ഇതേ ശ്രേണിയില്‍ പെടുന്ന വണ്‍പ്ലസ് 10ആര് 5ജിയില്‍ 150 വാട്ട് അതിവേഗ ചാര്‍ജിങ് ലഭ്യമാക്കിയിരുന്നു.
6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഫോണിനുണ്ടാവുക. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ടാവും. പഞ്ച് ഹോള്‍ സ്ക്രീന്‍ ആയിരിക്കും ഇത്. ഫോണില്‍ 16 ജിബി റാമും, 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.






