
ക്രിസ്മസ് റിലീസായി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ ടീസറെത്തി. കുടുംബ പ്രേഷകരെ ലക്ഷ്യമിട്ടാണ് ചിത്രമെന്നത് ടീസറിലൂടെ വ്യക്തമാണ്. മോഹന്‍ലാലും അനൂപ് മേനോനുമൊത്തുള്ള രസകരമയ സംഭാഷമാണ് ടീസറിലുള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
സൂപ്പര്‍ ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മീനയുമാണ് താരങ്ങള്‍. ഐമ, അനൂപ് മേനോന്, ഷാജോണ്‍, ഷറഫുദ്ദീന് എന്നിവരാണ് മറ്റ് താരങ്ങള്‍. വിജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം. എം സിന്ധുരാജാണ് തിരക്കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബാസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.






