പത്തനംതിട്ട: റാന്നി അത്തിക്കയത്ത് പമ്പാനദിയില്‍ വീണ് യുവാവിനെ കാണാതായി. അത്തിക്കയം ചീങ്കയില്‍ റെജി ആണ് കാണാതായത്.
പമ്പാനദിയുടെ തീരത്താണ് റെജിയുടെ വീട്. രാവിലെ നദി തീരത്ത് നിന്ന് റെജിയെ കാണാതാവുകയായിരുന്നു.
അത്തിക്കയം സഹകരണ സംഘം വളംഡിപ്പോയില്‍ ജോലിക്കാരനാണ്. നന്നായി നീന്തല്‍ വശമുള്ള റെജി പമ്പാനദി കുറുകെ നീന്തുന്ന ആളാണെന്ന് നാട്ടുകാര്‍ പറയുന്നു.






