പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂട്ട കൂറുമാറ്റം. ഒരു സാക്ഷി കൂടി ഇന്ന് കൂറു മാറി. ഇതുവരെ 21 പേരെ വിസ്തരിച്ചപ്പോള്‍ 10 പേരാണ് കൂറുമാറിയത്.
ഇരുപതാം സാക്ഷി മരുതനാണ് ഇന്ന് കൂറുമാറിയത്. മധുവിനെ അറിയില്ലെന്നും പോലീസിന്റെ ഭീഷണി മൂലമാണ് മൊഴി നല്‍കിയതെന്നുമാണ് മരുതന് കോടതിയില്‍ പറഞ്ഞത്.
കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് കേസിന്റെ ഭാവിയെ ബാധിക്കുമെന്ന് പ്രോസിക്യുഷന് ആശങ്കയുണ്ട്.






