
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നിട്ട് ഒരു മാസം തികയാറായി. ബാങ്കിനും എടിഎമ്മിനും മുന്നില്‍ മണിക്കൂറുകളോളം നീണ്ട നിരയാണ്. ദുരിതത്തിലകപ്പെട്ടത് സാധാരണക്കാര്‍ മാത്രമാണെന്നും സമ്പന്നര്‍ക്ക് പ്രശ്നമുണ്ടായില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ബോളിവുഡ് താരം അനില്‍ കപൂറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു ആരാധിക.
മുംബൈയിലെ എടിഎമ്മിനു മുന്നിലാണ് അനില്‍ കപൂറും എത്തിയത്. ക്യൂ നിന്ന് വിഷമിച്ച ആരാധകര്‍ പിന്നെ താരത്തോടൊപ്പം സെല്‍ഫി എടുത്ത് സമയം നീക്കി. യുവതി പോസ്റ്റ് ചെയ്ത ഫോട്ടോ താരം റീട്വീറ്റ് ചെയ്യുകയും ചെയ്തു. എടിഎം ലൈനില്‍ സെല്‍ഫി എടുക്കുന്നു. നോട്ട് അസാധുവാക്കലിന് നന്ദി. ഇത്രയും സ്നേഹമുള്ള ആരാധകരെ കാണാനായല്ലോ എന്നും അനില്‍ കപൂര്‍ പറഞ്ഞു.






