
മലയാളത്തിന്റെ അനശ്വര സംവിധായകന് പത്മരാജന്റെ 'കൂടെവിടെ' എന്ന സിനിമ ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ പൃഥ്വിരാജ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചിത്രത്തിന്റെ റീമേക്ക് അവകാശം പൃഥ്വി സ്വന്തമാക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ ബോളിവുഡിലൂടെ പൃഥ്വി സംവിധാന രംഗത്തേയ്ക്ക് കടക്കും. മോഹന്‍ലാലിനെ നായകനാക്കി 'ലൂസിഫര്‍' സംവിധാനം ചെയ്യുന്നതും പൃഥ്വിരാജാണ്.
കൂടെവിടെയില്‍ മമ്മൂട്ടി, സുഹാസിനി, റഹ്മാന് എന്നിവരാണ് താരങ്ങള്‍. ഹിന്ദിയിലെത്തുമ്പോള്‍ മഞ്ജു വാര്യര്‍ നായികയാകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹമെന്നും സൂചനയുണ്ട്. മമ്മൂട്ടി ക്യാപ്റ്റന്‍ തോമസായും, ആലീസായി സുഹാസിനിയും, രവി പുത്തൂരാന്‍ എന്ന കഥാപാത്രമായി റഹ്മാനും അനശ്വരമാക്കിയ സിനിമയാണ് കൂടെവിടെ.






