ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ ഭാഗിമായി പ്ലാസ്റ്റിക്കു മണിയിലേയ്ക്കു മാറികൊണ്ടിരിക്കുമ്പോള് ഞെട്ടിക്കുന്ന മറ്റൊരുവാര്‍ത്ത. നിങ്ങളുടെ കൈവശമുള്ള ക്രെഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്കു വെറും ആറ് സെക്കന്റുകള്‍ മതി. വിദ്ഗധര്‍ നല്‍കുന്നതാണ് ഈ വിവരം. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, കാലവധി, സെക്യൂരിറ്റി കോഡ്, തുടങ്ങിയവ വെറും ആറു സെക്കന്റ് കൊണ്ട് കണ്ടുപിടിക്കാന്‍ സാധിക്കുമെന്നു ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ടെത്തിയത്.
വിസ പണമിടപാടു സംവിധാനത്തിലെ വീഴ്ച്ചയാണു ഹാക്കര്‍മാരെ എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്നത് എന്നാണു കണ്ടെത്തല്‍. വിവിധ വെബ് സൈറ്റുകളിലായി കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ വ്യത്യസ്ഥ രീതിയില്‍ കോര്‍ത്തിണക്കിയാണു സെക്കന്റുകള്‍ക്കുള്ളില്‍ ഹാക്കാര്‍മാര്‍ വിവരങ്ങള്‍ കൈക്കലാക്കുന്നത് എന്നു വിദഗ്ധര്‍ പറയുന്നു. കാര്‍ഡിലെ വിവരങ്ങള്‍ പലതവണ എന്റെര്‍ ചെയ്താലും തടയാന്‍ കഴിയില്ല എന്നതാണു ഹാക്കര്‍മാര്‍ക്കു ഗുണകരമാകുന്നത്. 10 മുതല്‍ 20 തവണവരെ ഇങ്ങനെ ശ്രമിക്കാന്‍ കഴിയും. ഈ സമയത്തിനുള്ളില്‍ ഇവര്‍ വിവരങ്ങള്‍ കൈക്കലാക്കും എന്നും ഈ പഠനം വ്യ്കതമാക്കുന്നു.






