പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം 22ാം സാക്ഷി മുരുകന് മണ്ണാര്‍ക്കാട് ആണ് കൂറുമാറിയത്. പെട്ടിക്കല്‍ പ്ലാന്റേഷനില്‍ കയറ്റിറക്ക് തൊഴിലാളിയാണ് മുരുകന് മണ്ണാര്‍ക്കാട്.
മധുവിനെ അറിയില്ലെന്നും പോലീസ് നിര്‍ബന്ധിച്ചാണ് മൊഴി ചേര്‍ത്തതെന്നുമാണ് മുരുകന് കോടതിയില്‍ അറിയിച്ചത്.
കേസില്‍ മൊഴിമാറ്റുന്ന 12ാമത്തെ സാക്ഷിയാണ് മുരുകന്. മധുവിനെ അറിയില്ലെന്നും മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നും പോലീസ് നിര്‍ബന്ധിച്ചതിനാല്‍ മൊഴി നല്‍കിയതാണെന്നുമാണ് എല്ലാവരും പറയുന്ന കാരണം.






