കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ നല്കിയ അപേക്ഷ ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്ന നല്കിയ മൊഴിയുടെ പകര്‍പ്പാണ് സരിത ആവശ്യപ്പെട്ടത്. തനിക്കെതിരെ അതില്‍ പരാമര്‍ശമുണ്ടെന്നാണ് സരിതയുടെ വാദം. എന്നാല്‍ രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജി തള്ളിയത്.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി കേസ് പരിഗണിക്കുന്ന വേളയില്‍ ചോദിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകുമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.






