
തെന്നിന്ത്യയിലൊട്ടാകെ ആരാധകരുള്ള നടന്മാരിലൊരാളാണ് ദുല്‍ഖര്‍ സല്മാന്. തന്റെ പുതിയ ചിത്രം സീതാരാമത്തിന്റെ വിജയത്തിളക്കത്തിലാണ് താരമിപ്പോള്‍. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ബോളിവു!ഡിലും ദുല്‍ഖര്‍ അഭിനയിച്ചുക്കഴിഞ്ഞു. ബോക്സോഫീസില്‍ വിജയകുതിപ്പ് തുടരുകയാണ് സീതാരാമം.
ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് 33 കോടി നേടിയ ചിത്രത്തിന്റെ വിജയാഘോഷം ഹൈദരാബാദില്‍ വച്ച് നടന്നു. ദുല്‍ഖറും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ നാഗാര്‍ജുനയാണ് മുഖ്യാതിഥി ആയി എത്തിയത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍ ആണ് നായികയായെത്തിയത്. രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 5.25 കോടിയാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റിലും ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം യുഎസ് ഓപ്പണിംഗ് നേടിയത് 1.67 കോടി ആയിരുന്നു.






