പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്യുവി സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി നിമ്രത് കൗര്‍. ബവേറിയയില്‍ നിന്നുള്ള ഇലക്ട്രിഫിക്കേഷന്, പുതിയ ഷാസി, വിവിധ സാങ്കേതിക വിദ്യകള്‍, പുതിയ എട്ട് സിലിണ്ടര്‍ എഞ്ചിന് എന്നിവയായെല്ലാം എത്തുന്ന പുത്തന്‍ റേഞ്ച് റോവറിന് ബേസ് 3.0 ലിറ്റര്‍ ഡീസല്‍ SE വേരിയന്റിന് 2.38 കോടി രൂപയാണ് ഇന്ത്യയിലെ പ്രാരംഭ വില. അതേസമയം എസ്യുവിയുടെ ടോപ്പ് എന്‍ഡ് ഏഴ് സീറ്റര്‍ 4.4 ലിറ്റര്‍ പെട്രോള്‍ LWB ഓട്ടോബയോഗ്രഫി വേരിയന്റിന് 3.43 കോടി ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന വില.
പുതിയ PHEV, ടോപ്പ്-റംഗ് V8 എന്നിവയുള്‍പ്പെടെ ചില പാശ്ചാത്യ വിപണികളില്‍ ലാന്‍ഡ് റോവര്‍ പുതിയ റേഞ്ച് റോവര്‍ സ്പോര്ട്ടിന് നിരവധി എഞ്ചിന് ഓപ്ഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 294 kW കരുത്തില്‍ 550 Nm torque നല്കുമ്പോള് 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 258 kW പവറില്‍ 700 Nm torque ആണ് മുന്നോട്ടുവെക്കുന്നത്. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്യുവിയുടെ 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 പതിപ്പിന്റെ മറ്റൊരു ശക്തമായ പുതിയ പെട്രോള്‍ എഞ്ചിന് 390 kW കരുത്തില്‍ 750 Nm torque വരെ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണെന്നാണ് കമ്പനി പറയുന്നത്. സ്റ്റാന്‍ഡേര്‍ഡ് (SWB), ലോംഗ് വീല്‍ബേസ് (LWB) ബോഡി ഡിസൈനുകളില്‍ അഞ്ച് സീറ്റുകളോടെയാണ് പുതിയ റേഞ്ച് റോവര്‍ എസ്യുവി ലഭ്യമാകുന്നത്.
പുത്തന്‍ റേഞ്ച് റോവറിന്റെ ലോംഗ് വീല്‍ബേസ് വേരിയന്റില്‍ ഏഴ് മുതിര്‍ന്ന യാത്രക്കാര്‍ക്കായുള്ള വിപുലീകൃത സുഖത്തിനായി മൂന്നാം നിരയുടെ ഒരു ഓപ്ഷനും ഇതിന് ലഭിക്കുന്നുണ്ട്. പുതിയ എസ്യുവി ഓര്‍ഡര്‍ ചെയ്യാനും കോണ്‍ഫിഗര്‍ ചെയ്യാനും വ്യക്തിഗതമാക്കാനും വരെ ഉപഭോക്താക്കള്‍ക്ക് ലാന്‍ഡ് റോവര്‍ അവസരം ഒരുക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ക്യാബിന് ഫീച്ചറുകളില്‍ PM2.5 ഫില്‍ട്രേഷന്‍, നാനോ എക്സ് ടെക്നോളജി തുടങ്ങിയ ക്യാബിന് എയര്‍ പ്യൂരിഫിക്കേഷന്‍ പ്രോ ഫീച്ചറുകളും ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്യുവിയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ദുര്‍ഗന്ധം, ബാക്ടീരിയ, വൈറസുകള്‍, അലര്‍ജികള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.
പരമ്പരാഗത ലെതറിന് പകരമുള്ള ഇന്റീരിയറിനായി ഉപഭോക്താക്കള്‍ക്ക് നിരവധി മെറ്റീരിയലുകളില്‍ നിന്ന് അകത്തളം ഒരുക്കിയെടുക്കാം. അള്‍ട്രാ ഫാബ്രിക്സും ക്വാഡ്രാറ്റ് വൂള്‍-ബെന്‍ഡും മിശ്രിതവും സംയോജിപ്പിക്കുന്ന ഒരു പുതിയ ടെക്സ്റ്റൈലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. റേഞ്ച് റോവറിന്റെ പുതിയ MLA-Flex ബോഡി ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്ഫോം സ്റ്റാന്‍ഡേര്‍ഡ്, ലോംഗ് വീല്‍ബേസ് ബോഡി ശൈലികള്‍ ആഡംബര പൂര്‍ണമായ നാലോ അഞ്ചോ ഏഴ് സീറ്റുകളോ ഉള്ള ഇന്റീരിയറുകള്‍ നല്‍കാനും പ്രാപ്തമാണ്. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വാഹനങ്ങള്‍ 21 നഗരങ്ങളില്‍ അഹമ്മദാബാദ്, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ബ്രാന്‍ഡിന്റെ 25 അംഗീകൃത ഔട്ട്ലെറ്റുകളിലൂടെ ലഭ്യമാണ്.






