കണ്ണുര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ക്കെതിരെ കാപ്പ ചുമത്താന്‍ പോലീസിന്റെ ശിപാര്‍ശ. ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്താനാണ് കമ്മീഷണര്‍ ജില്ലാ കലക്ടര്‍ക്ക് ശിപാര്‍ശ ചെയ്തത്. ഫര്സീന് സ്ഥിരം കുറ്റവാളിയാണെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പോലീസ് നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ഫര്സീന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഫര്സീന് അടക്കമുളളവര്‍ പിന്നീട് കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങുകയായിരുന്നു.






