പൃഥ്വിരാജിന് പിന്നാലെ ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി സൂപ്പര്‍താരം ഫഹദ് ഫാസില്‍. ഏകദേശം 3.15 കോടി രൂപയിലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ആലപ്പുഴ രജിസ്ട്രേഷനിലാണ് പുതിയ വാഹനം. സൂപ്പര്‍സ്പോര്‍ട്സ് കാര്‍ എന്ന ഖ്യാതിയില്‍ എത്തിയിരിക്കുന്ന ഈ വാഹനം ലോകത്തില്‍ ഏറ്റവും വേഗമുള്ള എസ്യുവികളിലൊന്നാണ്.
നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ് എസ്യുവിയില്. 650 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഉറുസിന് വെറും 3.6 സെക്കന്‍ഡ് മതി.എംഎല്‍ബി ഇവോ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 305 കിലോമീറ്ററാണ്. ലംബോര്‍ഗിനിയുടെ ആദ്യ എസ്യുവിയായ ഉറുസിന്റെ ആഗോളതലത്തിലെ അരങ്ങേറ്റം 2017 ഡിസംബറിലായിരുന്നു. 2018ലാണ് ഉറുസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.






