ഇന്ത്യന്‍ വിപണിയില്‍ റിയല്‍മിയുടെ പുതിയ സ്മാര്‍ട് ഫോണ്‍ റിയല്‍മി 9ഐ 5ജി അവതരിപ്പിച്ചു. റിയല്‍മി 9ഐ 5ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജിന്റെ ഇന്ത്യയിലെ വില 14,999 രൂപയാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില. എച്ച്ഡിഎഫ്സി ബാങ്കിന്റെ കാര്‍ഡ് വഴി വാങ്ങിയാല്‍ 1,000 രൂപ കിഴിവ് ലഭിക്കും.
റിയല്‍മി 9ഐ 5ജിയില്‍ ട്രിപ്പിള്‍ പിന് ക്യാമറയാണ് ഉള്ളത്. പോര്‍ട്രെയിറ്റ് ഷൂട്ടര്‍, മാക്രോ ക്യാമറ എന്നിവയുണ്ട്. 50 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്സല്‍ സെന്‍സര്‍ ഉണ്ട്. റിയല്‍മി 9ഐ 5ജിയ്ക്ക് മൈക്രോ എസ്ഡി കാര്‍ഡ് വഴി (1ടിബി വരെ) വികസിപ്പിക്കാവുന്ന 128 ജിബി വരെ സ്റ്റോറേജ് ലഭിക്കുന്നു. 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ സെന്‍സര്‍, ലൈറ്റ്, പ്രോക്സിമിറ്റി, ആക്സിലറേഷന് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സെന്‍സറുകള്‍. റിയല്‍മി 9ഐ 5ജിയില്‍ 18W ക്വിക്ക് ചാര്‍ജ് ടെക്നോളജിയുടെ പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്തിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്. ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള റിയല്‍മി 9ഐ 5ജി ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 ലാണ് പ്രവര്‍ത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 400 നിറ്റ് ബ്രൈറ്റ്നസുമുള്ള 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1,080x2,400) ഡിസ്പ്ലേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 6 ജിബി വരെ റാമുമായി ജോടിയാക്കിയ ഒക്ടാ-കോര്‍ മീഡിയടെക് ഡിമെന്‍സിറ്റി 810 5ജി ആണ് പ്രോസസര്‍. മെറ്റാലിക്ക ഗോള്‍ഡ്, റോക്കിങ് ബ്ലാക്ക്, സോള്‍ഫുള്‍ ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ വരുന്ന പുതിയ റിയല്‍മി സ്മാര്‍ട് ഫോണ്‍ ഓഗസ്റ്റ് 24ന് ഉച്ചയ്ക്ക് 12ന് വില്പനയ്ക്കെത്തും.






