എംജി ഹെക്ടര്‍ പ്ലസ് എസ്യുവി സ്വന്തമാക്കി മല്ലിക സുകുമാരന്‍. എംജി കോസ്റ്റ്ലൈന്‍ കൊച്ചി ഷോറൂമില്‍ നിന്നാണ് മല്ലിക സില്‍വര്‍ നിറത്തിലുള്ള എസ്യുവി സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് കണക്റ്റഡ് എസ്യുവി എന്ന പേരില്‍ തരംഗമായ ഹെക്ടറിന്റെ 6,7 സീറ്റര്‍ പതിപ്പാണ് ഹെക്ടര്‍ പ്ലസ് മോഡല്‍. 16.15 ലക്ഷം രൂപ മുതല്‍ 20.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
കാര്‍ കണ്ടപ്പോള്‍ മൊത്തത്തില്‍ എന്റെയൊരു സൗന്ദര്യം കാറിനും തോന്നിയെന്നും അങ്ങനെയാണ് എംജി ഹെക്ടര്‍ തെരഞ്ഞെടുക്കുന്നതെന്നാണ് മല്ലിക പറയുന്നത്. കൊച്ചുമക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത ഇവരെകൂട്ടി അമ്മൂമ്മക്കൊന്ന് കറങ്ങാന്‍ പോകണം. ഇത്തവണ ഓണത്തിന് എല്ലാവരും കൂടി തിരുവനന്തപുരത്ത് ആയിരിക്കും കൂടുന്നതെന്നും അക്കൂട്ടത്തിലെ അതിഥിയായിരിക്കും ഈ പുതിയ ഹെക്ടര്‍ പ്ലസ് എസ്യുവിയെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. വാഹനം വാങ്ങാന്‍ വരുന്നതിന് മുമ്പുള്ള ടെസ്റ്റ് ഡ്രൈവിന് പൃഥ്വിരാജും ഭാര്യ സുപ്രിയയും കണ്ടിരുന്നു. ടെസ്റ്റ് ഡ്രൈവിന് ഇന്ദ്രജിത്താണ് വന്നത്. രണ്ടു പേരും ഇനി ഫോട്ടോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണെന്നും ഹെക്ടറിന്റെ ഡെലിവറി സമയത്ത് താരം പറഞ്ഞു. ലൊക്കേഷനുകളിലേക്കുള്ള യാത്രയ്ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് വാഹനം എടുത്തിരിക്കുന്നതെന്നും മല്ലിക പറഞ്ഞു.
10 വ്യത്യസ്ത വേരിയന്റുകളിലെത്തുന്ന എംജി ഹെക്ടര്‍ പ്ലസിന്റെ ഏത് വേരിയന്റാണ് മല്ലിക സുകുമാരന്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഡീസല്‍, പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന് ഓപ്ഷനുകളിലാണ് ഹെക്ടര്‍ പ്ലസ് വില്‍പ്പനയ്ക്ക് എത്തുന്നത്. പനോരമിക് സണ്‍റൂഫ്, ഇന്റര്‍നെറ്റ് കാര്‍ - കണക്റ്റഡ് ഫീച്ചറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, വയര്‍ലെസ് ചാര്‍ജിംഗ്, 6 വേ പവര്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, ലെതര്‍ സീറ്റുകള്‍, 18 ഇഞ്ച് അലോയ്കള്‍, ഇന്‍ഫിനിറ്റി പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയാണ് ഈ വേരിയന്റില്‍ ഇതിനകം ഉള്‍പ്പെടുത്തിയിരിക്കുന്ന സവിശേഷതകള്‍.
മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. ഈ രണ്ട് എഞ്ചിന് ഓപ്ഷനുകളും 143 bhp കരുത്തില്‍ പരമാവധി 250 Nm torque വരെ വികസിപ്പിക്കാനും പ്രാപ്തമാണ്. മാനുവല്‍ അല്ലെങ്കില്‍ DCT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ഈ രണ്ട് യൂണിറ്റുകളും വരുന്നത്. പെട്രോളിന് പുറമെ ഒരു 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും എംജി ഹെക്ടര്‍ പ്ലസ് എസ്യുവിയില് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 170 bhp പവറില്‍ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കുന്നു






