വിയറ്റ്നാമില്‍ വൈ-സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ വൈ22എസ് അവതരിപ്പിച്ചു. വിവോ വൈ22എസിന്റെ സിംഗിള്‍ 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 5,990,000 വിഎന്‍ഡി ആണ് (ഏകദേശം 20,500 രൂപ) വില. വിയറ്റ്നാമിലെ വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോറിലും ഷോപ്പി, ലസാഡ ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും പുതിയ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റാര്‍ലിറ്റ് ബ്ലൂ, യെല്ലോ ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹാന്‍ഡ്സെറ്റുകള്‍ വരുന്നത്.
വൈ-ഫൈ, ബ്ലൂടൂത്ത് വി5, ജിപിഎസ്, ഗ്ലോനാസ്, എന്‍എഫ്സി, ഒടിജി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ വിവോ വൈ22എസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഇ-കോമ്പസ്, ഗ്രാവിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍. 18W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 21.5 മണിക്കൂര്‍ വരെ എച്ച്ഡി വിഡിയോ സ്ട്രീമിങ് സമയം 9.4 മണിക്കൂര്‍ ഗെയിമിങ് സമയം നല്‍കുമെന്ന് പറയപ്പെടുന്നു. ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയം വാഗ്ദാനം ചെയ്യുമെന്നും അവകാശപ്പെടുന്നു.
ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള വിവോ വൈ22എസ് ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 12 ലാണ് പ്രവര്‍ത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റ്, 89.67 ശതമാനം സ്ക്രീന്‍-ടു-ബോഡി അനുപാതം, 530 എന്നിവ ഉള്‍ക്കൊള്ളുന്ന 6.55 ഇഞ്ച് ഫുള്‍-എച്ച്ഡി (720 x 1,612) എല്‍സിഡി ഡിസ്പ്ലേ ഉണ്ട്. സെല്‍ഫി ഷൂട്ടര്‍ സ്ഥാപിക്കാന്‍ ഡിസ്പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ്-സ്റ്റൈല്‍ നോച്ച് കട്ട്ഔട്ട് ഉണ്ട്. പുതിയ വിവോ വൈ-സീരീസ് ഫോണിന് 8 ജിബി റാമിനൊപ്പം ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 680 ആണ് പ്രോസസര്‍. അധിക ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഉപയോഗിച്ച് റാം 16 ജിബി വരെ വികസിപ്പിക്കാം.
വിവോ വൈ22എസില്‍ 50 മെഗാപിക്സലിന്റേതാണ് പ്രൈമറി ക്യാമറ. 2 മെഗാപിക്സല്‍ ബൊക്കെ സെന്‍സറാണ് രണ്ടാമത്തെ ക്യാമറ. മുന്‍വശത്ത് 8 മെഗാപിക്സലിന്റേതാണ് സെല്‍ഫി സെന്‍സര്‍. 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഉണ്ട്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് വഴി (1ടിബി വരെ) വികസിപ്പിക്കാം.






