ടൊയോട്ട തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് താല്കാലികമായി നിര്‍ത്തി വെച്ചു. ഉപഭോക്താക്കള്‍ ഇന്നോവ ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. അതിനാല്‍ തന്നെ നിലവിലുള്ള ബുക്കിങ്ങുകള്‍ക്ക് വാഹനം നല്‍കിയതിന് ശേഷം മാത്രമേ പുതിയവ സ്വീകരിക്കു എന്നാണ് ടൊയോട്ടയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍.
ഈ വര്‍ഷം അവസാനം ഇന്നോവ ക്രിസ്റ്റയുടെ പരിഷ്കരിച്ച മോഡല്‍ ഇന്നോവ ഹൈക്രോസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് എന്ജുമായി എത്തുന്ന ഹൈക്രോസ്, ക്രിസറ്റയോടൊപ്പം തന്നെ വില്‍ക്കും. ടൊയോട്ടയുടെ ടിഎന്‍ജിഎസി പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഇന്നോവ ഹൈക്രോസിന് പെട്രോള്‍ ഹൈബ്രിഡ് എന്ജിന് മാത്രമാണുണ്ടാകുക. 2.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇന്നോവ ക്രിസ്റ്റ ഡീസലിന് കരുത്തേകുന്നത്. 150 ബിഎച്ച്പി കരുത്തുണ്ട് ഈ എന്ജിന്.






