
മകള്‍ മിഷയുടെ ആറാം ജന്മദിനത്തില് മനോഹരമായ ഓര്മ ചിത്രം പങ്കുവെച്ച് ഷാഹിദ് കപൂറിന്റെ ഭവര്യ മിറ രജ്പുത്ത്. മിഷ ജനിക്കുന്നതിന് മുന്പുളള രാത്രിയിലെ ചിത്രമാണ് മിറ പങ്കുവെച്ചത്. പൂര്‍ണ ഗര്‍ഭിണിയായ മിറയുടെ മടിയില്‍ തലവെച്ചു കിടക്കുന്ന ഷാഹിദ് കപൂറിനെയും ചിത്രത്തില്‍ കാണാം. ഷാഹിദ് എടുത്ത സെല്‍ഫിയാണ് ഈ ഓര്‍മച്ചിത്രം.
‘ആറു വര്‍ഷം മുന്പുളള ആ രാത്രി. ഈ നിമിഷം നീ എനിക്കുളളിലായിരുന്നു. എക്കാലത്തെയും മനോഹരമായ അനുഭവം’- എന്ന കുറിപ്പോടെയാണ് മിറ ഈ മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ താരങ്ങളടക്കം നിരവധി ആളുകളുടെ ഹൃദ്യമായ കമന്റുകളുമെത്തി.






