ഇന്ത്യന്‍ വിപണിയില്‍ ലംബോര്‍ഗിനി ഹുറാകാന് ടെക്നിക്ക എത്തി. ലംബോര്‍ഗിയുടെ സിയന് ഹൈബ്രിഡ് ഹൈപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് വാഹനത്തിന്. 2022 ഏപ്രിലില്‍ രാജ്യന്തര വിപണിയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ കാറാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഈ സൂപ്പര്‍കാറിന്റെ എക്സ്ഷോറൂം വില 4.04 കോടി രൂപയാണ്.
എസ്ടിയോയിലെ അതേ എന്ജിന് തന്നെയാണ് ടെക്നിക്കയിലും. 5.2 ലീറ്റര്‍ കപ്പാസിറ്റിയുള്ള നച്ചുറലി അസ്പയേര്ഡ് വി10 എന്ജിന് 640 എച്ച്പി കരുത്തുണ്ട്. ഏഴു സ്പീഡാണ് ഗിയര്‍ബോക്സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.2 സെക്കന്റ് മാത്രം വേണ്ടി വരുന്ന സൂപ്പര്‍ കാറിന്റെ ഉയര്‍ന്ന വേഗം 325 കിലോമീറ്ററാണ്. കാര്‍ബണ്‍ ഫൈബര്‍ ബോണറ്റ്, എടുത്തു നില്ക്കുന്ന പിന് ഡിഫ്യൂസര്‍ എന്നിവ പുതിയ വാഹനത്തിലുണ്ട്.






