പ്രമുഖ ബ്രാന്‍ഡുകളുടെ രീതി പിന്തുടര്ന്ന് റെഡ്മിയും. റെഡ്മി ഫോണുകള്‍ക്കൊപ്പം ചാര്‍ജറും കേബിളും നല്‍കുന്നത്. അവസാനിപ്പിക്കുന്നു. ഫോണുകള്‍ വാങ്ങുന്നവര്‍ ഇനി പ്രത്യേകം ചാര്‍ജര്‍ വാങ്ങേണ്ടി വരും. ഐഫോണ്‍ 12 ല്‍ ആണ് ആദ്യമായി ചാര്‍ജറുകള്‍ ഒഴിവാക്കപ്പെട്ടത്. ഈ രീതി പിന്നീട് സാംസങ്ങും മറ്റ് ആന്‍ഡ്രോയിഡ് ബ്രാന്‍ഡുകളും അനുകരിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ നത്തിങ് ഫോണിലും ചാര്‍ജര്‍ ഉണ്ടായിരുന്നില്ല.
റെഡ്മിയുടെ പുതിയ ഫോണുകള്‍ക്ക് ചാര്‍ജര്‍ അഡാപ്റ്റര്‍ ഉണ്ടാവില്ല എന്നാണ് വെബ്സൈറ്റില്‍ നല്കിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. എംഐ.കോം വെബ്സൈറ്റില്‍ നല്കിയ വിവരങ്ങളില്‍ 'പാക്കേജ് കണ്ടന്റ്സ്' വിഭാഗത്തില്‍ ഫോണിനൊപ്പം യുഎസ്ബി സി കണക്ടര്, സിം ഇജക്ടര്‍, ഒരു കേയ്സ്, അനുബന്ധ കടലാസുകള്‍ എന്നിവയാണ് ഉള്ളത്. ജിഎസ്എം അരിനയാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പണം കൊടുത്ത് അനുയോജ്യമായ ഷാവോമി ചാര്‍ജര്‍ വാങ്ങുകയാണ് ഇനി വേണ്ടത്.






