
ടാറ്റ തങ്ങളുടെ പ്രധാന മോഡലുകള്‍ക്ക് ജെറ്റ് എഡിഷനുമായി എത്തി. നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നീ മോഡലുകള്‍ക്കാണ് ജെറ്റ് എഡിഷന് ടാറ്റ പുറത്തിറക്കിയത്. മൂന്നു മോഡലുകളുടേയും എക്സ്സിഎ പ്ലസ്, എക്സ്സിപ്ലസ് എന്നീ മോഡലുകളിലാണ് ജെറ്റ് എഡിഷന്. നെക്സോണിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളിലും സഫാരിയുടെ 6,7 സീറ്റ് പതിപ്പുകളിലും ഈ പ്രത്യേക പതിപ്പ് ലഭിക്കും.
നെക്സോണ്‍ ജെറ്റ് എഡിഷന് 12.78 ലക്ഷം രൂപ മുതല്‍ 13.43 ലക്ഷം രൂപ വരെയും ഹാരിയര്‍ ജെറ്റ് എഡിഷന് 20.90 ലക്ഷം മുതല്‍ 22.20 ലക്ഷം രൂപ വരെയും സഫാരി ജെറ്റ് എഡിഷന് 21.45 ലക്ഷം മുതല്‍ 22.65 ലക്ഷം രൂപ വരെയുമാണ് വില. സ്റ്റാര്‍ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് ഫിനിഷിലാണ് ജെറ്റ് എഡിഷന്. കൂടാതെ ബ്ലാക് അലോയ് വീലും സില്‍വ്വ സ്കിഡ് പ്ലേറ്റുമുണ്ട്. സഫാരിയുടേയും ഹാരിയറിന്റേയും ജെറ്റ് എഡിഷന് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും നെക്സോണ്‍ ജെറ്റ് എഡിഷന് വയര്‍ലെസ് ചാര്‍ജറും അധികമായി ലഭിക്കും.
നെക്സോണിന്റെ ജെറ്റ് പതിപ്പിന് വയര്‍ലെസ് ചാര്‍ജറാണ് ലഭിക്കുന്നത്. എന്‍ജിനും മറ്റ് മെക്കാനിക്കല്‍ ഘടകങ്ങള്‍ക്കും മാറ്റങ്ങളൊന്നും തന്നെയില്ല. നെക്സോണില്‍ 120 ബിഎച്ച്പിയുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും സഫാരിയിലും ഹാരിയറിലും 170 ബിഎച്ച്പി കരുത്തുള്ള ഡീസല്‍ എന്‍ജിനുമാണ്.
സഫാരിക്കും ഹാരിയറിനും ഡ്രോനെസ് അലേര്‍ട്ട്, പാനിക് ബ്രേക് അലേര്‍ട്ട്, ഇംപാക്റ്റ് ബ്രേക്കിങ്ങിന് ശേഷമുള്ള അലേര്ട്ട്ചാര്ജര് എന്നിവയുണ്ട്. കൂടാതെ സഫാരിയുടെ എല്ലാ റോയിലും സി ടൈപ് ചാര്‍ജര്‍, പുതിയ ഹെഡ്റെസ്റ്റ് എന്നിവയും ഹാരിയറിന് ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കും നാല് ഡിസ്ക് ബ്രേക്കുകളും ലഭിക്കും.






