ഇന്ത്യന്‍ വിപണിയില്‍ ഷഓമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ നോട്ട് സീരീസിലെ പുതിയ ഹാന്‍ഡ്സെറ്റ് റെഡ്മി നോട്ട് 11 എസ്ഇ എത്തി. എസ്ഇയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിലെ വില 13,499 രൂപയാണ് വില. ഓഗസ്റ്റ് 31 നാണ് ഫോണ്‍ വില്പന തുടങ്ങുന്നത്. കറുപ്പ്, വെള്ള, നീല എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
നൈറ്റ് മോഡ്, എഐ ബ്യൂട്ടിഫൈ, ബൊക്കെ, ഡെപ്ത് കണ്ട്രോള് എന്നിവയുള്ള എഐ പോര്‍ട്രെയ്റ്റ് മോഡ് തുടങ്ങിയ മോഡുകള്‍ക്കൊപ്പമാണ് ക്യാമറ ആപ്പ് വരുന്നത്. 3.5 എംഎം ഓഡിയോ ജാക്ക് ഉണ്ട്. 64 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറ, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 2 മെഗാപിക്സല്‍ മാക്രോ ക്യാമറ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സംവിധാനമാണ് റെഡ്മി നോട്ട് 11 എസ്ഇയുടെ സവിശേഷത.
പിന്നില്‍ 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും ഉണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, എഐ ഫേസ് അണ്‍ലോക്ക്, ഐപി53 റേറ്റിങ്, ഡ്യുവല്‍-സിം കാര്‍ഡ് സ്ലോട്ട്, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. ഷഓമി സ്റ്റോറുകള്‍, ഔദ്യോഗിക വെബ്സൈറ്റുകള്‍, ഫ്ലിപ്കാര്‍ട്ട് വഴിയും വാങ്ങാം.






