ന്യുഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിനായി വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിക്കുന്നു. രാവിലെ സഭ ചേര്‍ന്നതു മുതല്‍ ബിജെപി അംഗങ്ങള്‍ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ബഹളം വയ്ക്കുകയാണ്. വിദ്യാഭ്യാസ, മദ്യ മേഖലയില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നു. ബഹളത്തില്‍ സഭ ഒരു മണിവരെ നിര്‍ത്തിവച്ചു.
രാവിലെ സഭ ചേര്‍ന്നപ്പോള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് എഎപി അംഗങ്ങളും ബഹളം വച്ചു. നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 2016ല്‍ വില്ലേജ് ഇന്‍ഡസ്ട്രിയല്‍ കമ്മീഷന് ചെയര്മാന് ആയിരിക്കേ സക്സേന 1400 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
അതേസമയം, അഴിമതി ആരോപണം നേരിടുന്ന മനീഷ് സിസോദിയയും സതേ്യന്ദ്ര ജെയിനും രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കഴിഞ്ഞ രാത്രിയും ഇരുകക്ഷികളിലെയും എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധം തുടരുകയായിരുന്നു.

Comments