വിവോ വൈ 16 ഹോങ്കോങ്ങില്‍ അവതരിപ്പിച്ചു. 6.51 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയും 5,000 എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ഫോണിന്റെ വില വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 4 ജിബി റാമും 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ചേര്‍ന്നുള്ള മീഡിയടെക് ഹീലിയോ പി 35 പ്രോസസര്‍ ആണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. ഡ്രിസ്ലിങ് ഗോള്‍ഡ്, സ്റ്റെല്ലാര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാണ്.
ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ഇലക്ട്രോണിക് കോമ്പസ്, ഗൈറോസ്കോപ്പ് എന്നിവ വിവോ വൈ16 ന്റെ ഫീച്ചറുകളാണ്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനറും ഉണ്ട്. വിവോ വൈ16 ഡ്യുവല്‍ സിം (നാനോ) ഹാന്‍ഡ്സെറ്റാണ്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 12 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
എച്ച്ഡി+ (1,600x720 പിക്സല്‍) റെസലൂഷനോടു കൂടിയ 6.51 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. 4 ജിബി റാമും 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 35 ആണ് പ്രോസസര്‍. എക്സ്റ്റെന്‍ഡഡ് റാം 2.0 ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് 1 ജിബി വെര്‍ച്വല്‍ റാമും ലഭ്യമാണ്. 10W ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.






