
ജയസൂര്യയെ നായകനാക്കി സിദ്ധിക്ക് ഒരുക്കുന്ന ഫുക്രിയുടെ ടീസര്‍ പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു ടീസര്‍ ലോഞ്ച്. അലി ഫുക്രിയെ ജയസൂര്യയുടെ പ്രകൃതത്തിലേക്ക് വെളിച്ചം വീശുന്നതായാണ് ടീസര്‍.
ഭാസ്കര്‍ ദി റാസ്കലിന് ശേഷം സിദ്ധിക്ക് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. കോമഡിക്ക് പ്രാധാന്യം നല്കിയൊരുക്കിയിരിക്കുന്ന ഈ ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്.
പ്രയാഗ് മാര്‍ട്ടിനും അനു സിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍. ലാല്‍, സിദ്ധിക്ക്, ഭഗത് മാനുവേല്‍, ജോജു ജോര്‍ജ്, ജനാര്ദ്ദനന്, കെപിഎസി ലളിത, തെസ്നി ഖാന്, സീമാ ജി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. എസ് ടാക്കിസും വൈശാഖ് രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.






