
ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്കോഡ ഓട്ടോയുടെ പുതിയ കാര്‍ വിഷന്‍ 7S കണ്‍സെപ്റ്റിനെ അവതരിപ്പിച്ചു. ഗ്രീന്‍ മാറ്റ് ബോഡി കളറിലാണ് വിഷന്‍ 7S കണ്‍സെപ്റ്റ് കാര്‍ എത്തിയത്. WLTP സൈക്കിളില്‍ കണ്‍സെപ്റ്റ് ഇലക്ട്രിക് വാഹനത്തിന് 600 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടെന്നാണ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്. കൂടാതെ 89 kWh ബാറ്ററി പായ്ക്കാണ് മോജലിന് തുടിപ്പേകാന്‍ എത്തുക. 200kW വരെ വേഗതയില്‍ ചാര്‍ജ് ചെയ്യാനുള്ള കഴിവും ഇവിയിലുണ്ടാവും. മോഡുലാര്‍ MEB പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ അന്തിമ മോഡലുകളില്‍ ഈ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പും ഉള്‍പ്പെടും.
സ്കോഡ വിഷന്‍ 7S കണ്‍സെപ്റ്റിന് മുന്‍വശത്ത് ടെക്-ഡെക്ക് ഫെയ്സ് ആണ് ലഭിക്കുന്നത്. അതോടൊപ്പം ഉറച്ച അടിവശവും എയറോഡൈനാമിക് റൂഫ് ലൈനുകളും ഇവിയില്‍ ഉള്‍ക്കൊള്ളിച്ചാണ് സ്കോഡ ഡിസൈന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതും. 100 ശതമാനം റീസൈക്കിള്‍ ചെയ്ത പോളിസ്റ്റര്‍ നൂലുകള്‍ കൊണ്ടാണ് ഇന്റീരിയര്‍ തുണിത്തരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, കണ്‍സെപ്റ്റ് കാറിന്റെ മെനു ഘടനയും ഇന്‍ഫോടെയ്ന്‍മെന്റ് ഫംഗ്ഷനുകളും കാര്യക്ഷമമാക്കിയിട്ടുണ്ട്.
വ്യത്യസ്ത സാഹചര്യങ്ങള്‍ക്കായി കണ്‍സെപ്റ്റ് കാറിന് രണ്ട് ഇന്റീരിയര്‍ കോണ്‍ഫിഗറേഷനുകള്‍ ലഭിക്കുന്നുവെന്നാണ് സ്കോഡ അഭിപ്രായപ്പെടുന്നത്. ഡ്രൈവിംഗ്, റിലാക്സിംഗ് എന്നിവയാണിവ. ഡ്രൈവിംഗ് മോഡില്‍, റിലാക്സിംഗ് മോഡിലായിരിക്കുമ്പോള്‍, എല്ലാ നിയന്ത്രണങ്ങളും ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദൂരത്താണ് ക്രമീകരിച്ചിരിക്കുന്നത്. ഇ സ്റ്റിയറിംഗ് വീലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡ്രൈവറില്‍ നിന്നും യാത്രക്കാരില്‍ നിന്നും പിന്നിലേക്ക് സ്ലൈഡ് ചെയ്ത് അധിക ഇടം സൃഷ്ടിക്കുന്നു. പുതിയ സ്റ്റിയറിംഗ് വീലും സെന്‍ട്രല്‍ ബോസ് ഡിസൈനും ഓവല്‍ ആകൃതിയിലുള്ളതാണ്.






