പുതിയ സ്മാര്‍ട് വാച്ചുകള്‍ പുറത്തിറക്കി സ്മാര്‍ട് വെയറബിള്‍ ബ്രാന്‍ഡായ ഫയര്‍-ബോള്‍ട്ട്. ഡൈനാമൈറ്റ്, നിന്‍ജ കോളിങ് പ്രോ എന്നീ വാച്ചുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഡൈനാമൈറ്റ്, നിന്‍ജ കോളിങ് പ്രോ വാച്ചുകള്‍ യഥാക്രമം 3,999 രൂപയ്ക്കും 1,999 രൂപയ്ക്കും വാങ്ങാം. ഡൈനാമിറ്റ് നിലവില്‍ ആമസോണില്‍ നിന്ന് വാങ്ങാം. നിന്‍ജ കോളിങ് പ്രോ ഫ്ലിപ്കാര്‍ട്ടിലും കമ്പനിയുടെ വെബ്സൈറ്റിലും ലഭ്യമാണ്.
120 സ്പോര്‍ട്സ് മോഡുകള്‍ ഉപയോഗിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നതിന് എസ്പിഒ2 ലെവലും ഹൃദയമിടിപ്പും നിന്‍ജ കോളിങ് പ്രോ വാച്ചിലൂടെ നിരീക്ഷിക്കാം. പ്രോയ്ക്ക് ഒരു ബില്‍റ്റ്-ഇന്‍ എഐ വോയ്സ് അസിസ്റ്റന്റ് ഉണ്ട്. ഇത് ഉപയോഗിച്ച് ടാപ്പുചെയ്യാനും ടൈംപീസുമായി സംസാരിക്കാനും ഉപയോക്താവിന്റെ ശബ്ദ നിര്‍ദേശങ്ങള്‍ പ്രകാരം കാര്യങ്ങള്‍ ചെയ്യാനും സാധിയ്ക്കും.
ഡൈനാമിറ്റ് ്മാര്ട് വാച്ചിന് ശക്തമായ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണുള്ളത്. 10 മിനിറ്റ് നേരം ചാര്‍ജ് ചെയ്താല്‍ 24 മണിക്കൂര്‍ വാച്ച് ഉപയോഗിക്കാന്‍ കഴിയും. 1.81 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും കൂടുതല്‍ വാച്ച് ഫെയ്സുകളുമുള്ള ഡൈനാമിറ്റ് വാച്ചില്‍ ക്യാമറ കണ്ട്രോള്, മ്യൂസിക് കണ്ട്രോള്, സെഡന്ററി റിമൈന്‍ഡര്‍, വാട്ടര്‍ റിമൈന്‍ഡര്‍ എന്നിങ്ങനെ നിരവധി സ്മാര്‍ട് ഫീച്ചറുകളോടെയാണ് വരുന്നത്. ഒരു ഡയല് പാഡിനൊപ്പം സമീപകാല കോള്‍ ലോഗ് ആക്സസ് ചെയ്യാന്‍ വാച്ച് ഉപയോക്താക്കളെ പ്രാപ്തമാക്കുകയും കോണ്ടാക്റ്റ് സേവിങ് പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു.






