
പുത്തന്‍ മഹീന്ദ്ര ഥാര്‍ ഗാരേജില്‍ എത്തിച്ച് മലയാളികളുടെ പ്രിയ നടന് ജയസൂര്യ. താരം കുടുംബത്തോടൊപ്പം ഥാര്‍ ഏറ്റുവാങ്ങുന്ന വീഡിയോ ലൈഫ്ഇന്4×4 ആണ് അവരുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജയസൂര്യക്കൊപ്പം ഭാര്യ, മകന്, മകള്‍ എന്നിവര്‍ വാഹനം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ നിന്ന് ജയസൂര്യ തന്നെയാണ് ഥാര്‍ എസ്യുവി പുറത്തിറക്കിയത്.
മഹീന്ദ്ര ഥാര്‍ തന്റെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ പരിഷ്കരിച്ചിട്ടുണ്ട്. നിലവില്‍ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന 4×4 എസ്യുവികളിലൊന്നാണിത്. പുതിയ സ്കോര്‍പിയോ N-ന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വിപണിയില്‍ മഹീന്ദ്ര ഥാറിന് നിരവധി പരിഷ്ക്കരണ ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ ജയസൂര്യ വാങ്ങിയ വാഹനത്തിന് യാതൊരു മോഡിഫിക്കേഷനും നടത്തിയിട്ടില്ല. താരം വാങ്ങിയത് പെട്രോളാണോ ഡീസല്‍ എസ്യുവിയാണോ എന്ന് വ്യക്തമല്ല.
2.0 ലിറ്റര്‍ mStallion ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് മഹീന്ദ്ര ഥാര്‍ പെട്രോളിന് കരുത്തേകുന്നത്. എഞ്ചിന് 150 bhp പവറും 320 nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. ഈ എസ്യുവിയില് ഉപയോഗിച്ചിരിക്കുന്ന ഡീസല്‍ എഞ്ചിന് 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ്. ഇത് 130 bhpയും 320 nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനില് പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍ ലഭ്യമാണ്.
മഹീന്ദ്ര ഥാറിന് പുറമെ മെര്‍സിഡീസ് ബെന്‍സ് B ക്ലാസ്, ജാഗ്വാര്‍ XF, മിനി കൂപ്പര്‍, ലെക്സസ് ES300H, മെഴ്സിഡസ് ബെന്‍സ് GLC എന്നീ കാറുകളും ജയസൂര്യ സ്വന്തമാക്കിയിട്ടുണ്ട്.






