
സോനെറ്റ് X-ലൈന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ. 13.39 ലക്ഷം രൂപ മുതല്‍ 13.99 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് പുത്തന്‍ വേരിയന്റ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. സോനെറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് നിരവധി പരിഷ്ക്കാരങ്ങളുമായാണ് കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിലേക്ക് പുത്തന്‍ കിയ സോനെറ്റ് X-ലൈന്‍ എത്തുന്നത്.
7 സ്പീഡ് ഡിസിടി ഉള്ള 1.0 ലിറ്റര്‍ T-GDi ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 6 സ്പീഡ് ഓട്ടോമാറ്റിക് കോണ്‍ഫിഗറേഷനോടു കൂടിയ 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ CRDi ഡീസല്‍ എഞ്ചിന് ഓപ്ഷനിലും മാത്രമേ പുതിയ കിയ സോനെറ്റ് X-ലൈന്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഏഴ് സ്പീഡ് ഡിസിടി യൂണിറ്റുമായി ഘടിപ്പിച്ച 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന് 118 bhp കരുത്തില്‍ പരമാവധി 172 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ 113 പവറില്‍ 250 Nm torque വരെയാണ് നല്‍കുക. ഗ്ലോസി ബ്ലാക്ക് ടൈഗര്‍ നോസ് ഫ്രണ്ട് ഗ്രില്‍, പിയാനോ ബ്ലാക്ക് ഡയമണ്ട് നര്ലിംഗ് പാറ്റേണ്‍, മെറ്റാലിക് ആക്സന്റുകളുള്ള പിയാനോ ബ്ലാക്ക് ഫ്രണ്ട് സ്കിഡ് പ്ലേറ്റുകള്‍, ഡാര്‍ക്ക് ക്രോം ഫോഗ് ലാമ്പ് ഗാര്‍ണിഷ് തുടങ്ങിയ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകളോടെയാണ് സോനെറ്റിന്റെ ഈ സ്പെഷ്യല്‍ വേരിയന്റ് എത്തിലെത്തിയിരിക്കുന്നത്.
സോനെറ്റ് എക്സ്-ലൈന്‍ രാജ്യത്തെ എല്ലാ അംഗീകൃത കിയ ഇന്ത്യ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനിലും ബുക്ക് ചെയ്യാനാവുമെന്ന് സ്പെഷ്യല്‍ വേരിയന്റിനെ അവതരിപ്പിച്ചു കൊണ്ട് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞു. സോനെറ്റ് X-ലൈനിലൂടെ തങ്ങളുടെ ഡിസൈനിംഗ് വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും ആകര്‍ഷകമായ പുറംകാഴ്ച്ചകള്ക്കും ഊര്‍ജ്ജസ്വലമായ ഇന്റീരിയറുകള്‍ക്കും യഥാര്‍ഥത്തില്‍ പൂരകമാകുന്ന സ്റ്റൈലിഷായതും വ്യത്യസ്തമായതുമായ കോംപാക്ട് എസ്യുവി വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും മ്യുങ്-സിക് സോണ്‍ അഭിപ്രായപ്പെട്ടു.






