ഓണക്കാലത്ത് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മോഡലുകളുടെ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട. 2022 സെപ്റ്റംബറില്‍ ജെന്‍ 4, ജെന്‍ 5 സിറ്റി, അമേസ്, ജാസ്, WR-V എന്നിവയില്‍ ഒന്നിലധികം ആനുകൂല്യങ്ങളും കിഴിവുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.
ഹോണ്ട അമേസ് - ഹോണ്ടയുടെ ലൈനപ്പിലെ ഏക കോംപാക്ട് സെഡാനാണ് അമേസ്, 2021 -ല്‍ മിഡ്-ലൈഫ് റിഫ്രഷ് വാഹനത്തിന് ലഭിച്ചിരുന്നു. ഇതിന് പുറത്ത് അപ്ഡേറ്റ് ചെയ്ത സ്റ്റൈലിംഗും അകത്ത് ഒരുപിടി പുതിയ സവിശേഷതകളും ലഭിക്കുന്നു. അമേസിന് വിശാലമായ ക്യാബിനും ഉണ്ട്, എന്നാല്‍ എതിരാളികളെപ്പോലെ പൂര്‍ണ്ണമായി പായ്ക്ക് ചെയ്തിട്ടില്ല. കോംപാക്ട് സെഡാന് 90 bhp പവര്‍ പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റും 100 bhp, (ഓട്ടോമാറ്റിക്കില്‍ 80 bhp) 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റും ലഭിക്കുന്നു. രണ്ട് എഞ്ചിന് ഓപ്ഷനുകളുമുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഒരേയൊരു കാറാണിത്. ഉപഭോക്താക്കള്‍ക്ക് 5000 രൂപയുടെ ലോയല്‍റ്റി ബോണസിനൊപ്പം 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.
ഹോണ്ട സിറ്റി (ജെന്‍ 5) - അഞ്ചാം തലമുറ ഹോണ്ട സിറ്റി മിഡ് സൈസ് സെഡാന് സെഗ്മെന്റിലെ ജനപ്രിയ ചോയിസാണ്, ഈ മാസം ഏറ്റവും കൂടുതല്‍ കിഴിവുകള്‍ മോഡലിന് ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഒന്നുകില്‍ 5,000 രൂപ ക്യാഷ് ഡസ്കൗണ്ട് അല്ലെങ്കില്‍ 5,496 രൂപയുടെ സൗജന്യ ആക്സസറികള്‍ ലഭിക്കും. കൂടാതെ, ഹോണ്ട 5,000 രൂപയുടെ കിഴിവും കാര്‍ എക്സ്ചേഞ്ചില്‍ 7,000 രൂപയുടെ ബോണസും 5,000 രൂപയുടെ ലോയല്‍റ്റി ബോണസും 5,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, സിറ്റി ഹൈബ്രിഡിന് കിഴിവുകളൊന്നുമില്ല.
ഹോണ്ട സിറ്റി (ജെന്‍ 4) - 2014 മുതല്‍ വില്‍പ്പനയിലുള്ള നാലാം തലമുറ സിറ്റി അതിന്റെ പിന്ഗാമിക്കൊപ്പം വില്ക്കപ്പെടുന്നു, പക്ഷേ 2022 ഡിസംബറില്‍ വാഹനം വിപണിയില്‍ നിന്ന് പിന്‍വാങ്ങും. ഇത് 119 bhp പവര്‍ നല്കുന്ന 1.5-ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി മാത്രമാണ് വരുന്നത്. SV, V എന്നീ രണ്ട് ട്രിമ്മുകളില്‍ സെഡാന് വാഗ്ദാനം ചെയ്യുന്നു. രണ്ടും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ വാഗ്ദാനം ചെയ്യുന്നു. അതിന്റെ പിന്ഗാമിയെപ്പോലെ സാങ്കേതികത നിറഞ്ഞതല്ലെങ്കിലും, സുഖകരമായ യാത്രയും വിശാലമായ ഇന്റീരിയറും ഇതിന് ഇപ്പോഴും ഉണ്ട്. 5,000 രൂപയുടെ കസ്റ്റമര്‍ ലോയല്‍റ്റി ബോണസ് മാത്രമാണ് ഹോണ്ട ഇതില്‍ വാഗ്ദാനം ചെയ്യുന്നത്.
ഹോണ്ട ജാസ് - ഹോണ്ടയുടെ മോഡല്‍ നിരയിലെ ഒരേയൊരു ഹാച്ച്ബാക്കായ ജാസ്, 2022 നവംബറോടെ നിര്‍ത്തലാക്കിയേക്കാം. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 90 bhp പുറപ്പെടുവിക്കുന്ന 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 7,000 രൂപയുടെ ബോണസിനൊപ്പം കാര്‍ എക്സ്ചേഞ്ചില്‍ 10,000 രൂപയുടെ കിഴിവും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം, 5,000 രൂപയുടെ കസ്റ്റമര്‍ ലോയല്‍റ്റി ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡസ്കൗണ്ടും മോഡലിന്റെ ഓഫറിലുണ്ട്.
ഹോണ്ട WR-V - ജാസിന്റെ ക്രോസ്ഓവര്‍ ഡെറിവേറ്റായ WR-V -ക്ക് അല്പം റൈഡ് ഹൈറ്റ് വര്‍ധിപ്പിച്ചിരിക്കുന്നു, കൂടാതെ ലേശം പരിഷ്ക്കരിച്ച സ്റ്റൈലിംഗും ലഭിക്കുന്നു. നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ, ക്രോസ്ഓവര്‍ 2023 മാര്‍ച്ച് വരെ വില്‍പ്പനയ്ക്കെത്തും. WR-V പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നുവെങ്കിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മോഡലില്‍ ഇല്ല. കാര്‍ എക്സ്ചേഞ്ചില്‍ ഉപഭോക്താക്കള്‍ക്ക് 7,000 രൂപയുടെ ബോണസിനൊപ്പം 10,000 രൂപയുടെ അധിക കിഴിവും ലഭിക്കും. WR-V വാങ്ങുന്നവര്‍ക്ക് കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലോയല്‍റ്റി ബോണസും 5,000 രൂപ വീതം ലഭിക്കും.






