ഹോപ്പിന്റെ പുതിയ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങി. ഓക്സ്ഓ എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന് 1.25 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. രണ്ടു വകഭേദങ്ങളിലായി ലഭിക്കുന്ന ബൈക്ക് ഓണ്‍ലൈനായോ ഹോപ്പ് എക്സ്പീരിയന്‍സ് സെന്ററിലൂടെയോ സ്വന്തമാക്കാം.
ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ ദൂരം ബൈക്ക് സഞ്ചരിക്കും. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ വെറും 4 സെക്കന്‍ഡ് മാത്രം മതി. നാലുമണിക്കൂറില്‍ താഴെ സമയത്തില്‍ എണ്‍പത് ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കിലോമീറ്ററിന് വെറും 24 പൈസ ചെലവില്‍ വാഹനം ഉപയോഗിക്കാം എന്നാണ് ഹോപ്പ് പറയുന്നത്.
ഇക്കോ, പവര്‍, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്നു മോഡലുകളുണ്ട് വാഹനത്തിന്. 3.2 കിലോവാട്ട് ഹവര്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഉയര്‍ന്ന വേഗം 90 കിലോമീറ്റര്‍. എല്‍ഇഡി ഹെഡ്ലാംപ്, ഇല്‍ഇഡി ടേണ്‍ ഇന്റികേറ്റര്‍ എന്നിവയുണ്ട് ബൈക്കില്‍. ഐപി67 നിലവാരത്തില്‍ നിര്‍മിച്ചതാണ് ബൈക്കിലെ അഞ്ച് ഇഞ്ച് ഡിജിറ്റര്‍ ഡിസ്പ്ലേ. ഓഎക്സ്ഒ മൊബൈല്‍ ആപ്പിലൂടെ വാഹനവുമായി കണക്റ്റ് ചെയ്യാമെന്നും കമ്പനി പറയുന്നു.






