
സാന്‍ഫ്രാന്‍സിസ്കോ : ആപ്പിള്‍ വാച്ച് സീരീസ് 3 താമസിയാതെ നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2017 ലാണ് ആപ്പിള്‍ വാച്ച് സീരീസ്3 അവതരിപ്പിച്ചത്. യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സീരീസ് 3യുടെ നാല് മോഡലുകളില്‍ മൂന്ന് എണ്ണവും വിറ്റു തീര്‍ന്നതായാണ് കാണിക്കുന്നത്. സീരീസ് 3യുടെ ഒരു മോഡല്‍ യുഎസിലും ഇപ്പോള്‍ ലഭ്യമല്ലെന്ന് മാക്ക് റൂമേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ആപ്പിള്‍ വാച്ച് മോഡലുകള്‍ എത്തുന്നതോടെ സീരീസ് 3 വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് ബുധനാഴ്ച ആപ്പിളിന്റെ ഒരു അവതരണ പരിപാടി നടക്കുന്നുണ്ട്. ഇവിടെ വെച്ച് ആപ്പിള്‍ വാച്ച് സീരീസ് 8 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില കൂടിയ ആപ്പിള്‍ വാച്ച് പ്രോ മോഡലും, രണ്ടാം തലമുറ ആപ്പിള്‍ വാച്ച് എസ്ഇയും അവതരിപ്പിക്കപ്പെട്ടേക്കും. പുതിയ ഐഫോണ്‍ 14 മോഡലുകളും ഈ പരിപാടിയില്‍ പുറത്തിറക്കും.






