
മതിമറന്ന് ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. ജോലിത്തിരക്കുകള്‍ക്കിടയില്‍ ശരിയായ ഉറക്കം കിട്ടാത്ത പലരും ഉണ്ട്. അപ്പോള്‍ ഉറങ്ങിക്കൊണ്ട് അഞ്ച് ലക്ഷം രൂപ ഒരു ഇന്ത്യക്കാരി സമ്പാദിച്ച വാര്‍ത്ത ഇത്തരക്കാര്‍ക്ക് ഞെട്ടലാണ് ഉണ്ടാക്കുന്നത്. സംഭവം Wakefit.co എന്ന ഹോം ആന്‍ഡ് സ്ലീപ് സൊല്യൂഷന്‍സ് കമ്പനിയാണ് സ്ലീപ് ഇന്റേണ്‍ഷിപ്പ് എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പനി ഈ മത്സരം സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ സീസണ് 2 -വില്‍ കൊല്‍ക്കത്തയില്‍ നിന്നുമുള്ള ത്രിപര്‍ണ ചക്രബര്‍ത്തി സമ്മാനമായി നേടിയത് അഞ്ച് ലക്ഷം രൂപയാണ്. ഏറ്റവും നന്നായി ഉറങ്ങിയതിനാണ് ത്രിപര്‍ണയ്ക്ക് ഈ സമ്മാനം കിട്ടിയത്. നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യക്കാരെ ബോധവത്കരിക്കാനുള്ള ഒരു ദൗത്യത്തിലാണ് Wakefit.co.
നാല് പേരാണ് ഫൈനലില്‍ എത്തിയത്. മത്സരാര്‍ത്ഥികളുടെ ഉറക്കത്തിന്റെ സമയം, ഉറക്കത്തിന്റെ ആഴം, എഴുന്നേല്ക്കുന്ന സമയം എന്നിവയെല്ലാം പരിശോധിച്ചിട്ടാണ് സമ്മാനം നല്‍കുന്നത്. മറ്റ് ഇന്റേണുകള്‍ക്ക് ഓരോ ലക്ഷം രൂപ കിട്ടി. മത്സരത്തില്‍ വിജയിച്ച ത്രിപര്‍ണയ്ക്ക് അഞ്ച് ലക്ഷം രൂപയും. സീസണ് 3 -യും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മത്സരത്തിലെ വിജയിക്ക് ഈ 10 ലക്ഷം രൂപ സ്വന്തമാക്കാം. ഇതിനായി ഓരോ ദിവസവും രാത്രി ഒമ്പത് മണിക്കൂറാണ് ഉറങ്ങേണ്ടത്. അങ്ങനെ 100 ദിവസം തുടര്‍ച്ചയായി ഉറങ്ങണം. ഏറ്റവും നന്നായി ഉറങ്ങുന്ന ആള്‍ക്ക് 10 ലക്ഷം രൂപ ലഭിയ്ക്കും.






