
തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തില് എറിഞ്ഞ സംഭവത്തില തിരുവനന്തപുരം കോര്പറേഷനിലെ ശുചീകരണ തൊഴിലാളികള്ക്കെതിരെ സ്വീകരിച്ച നടപടി റദ്ദാക്കുന്നു. മേയറും സിപിഎം ജില്ലാ നേതൃത്വവും തമ്മിലുള്ള ചര്ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.
ഏഴു പേരുടെ സസ്പെന്ഷനും നാലു പേരെ പിരിച്ചുവിട്ട നടപടിയുമാണ് റദ്ദാക്കുക. നടപടി പിന്വലിക്കണമെന്ന സിപിഎമ്മിനുള്ളില് തന്നെ അഭിപ്രായമുയര്ന്നിരുന്നു.
സസ്പെന്ഷന് അന്വേഷണത്തിന്റെ ഭാഗമാണെന്നും നടപടിയല്ലെന്നും മേയര് ആര്യ രാജേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. ഓഫീസ് സമയത്ത് ഓണം ആഘോഷിക്കാന് അനുവദിച്ചില്ലെന്ന് പറഞ്ഞാണ് ഓണസദ്യ മാലിന്യകൂമ്പാരത്തില് വലിച്ചെറിഞ്ഞത്. തൊഴിലാളികളുടെ ഈ നടപടി വ്യാപക വിമര്ശനത്തിന് ഇടയാക്കിയിരുന്നു.







Comments