
കൊച്ചി: മസ്ക്കറ്റില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക. ടേക്ക് ഓഫിനു മുന്‍പാണ് പുക കണ്ടത്. ഇതേതുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരെയും ഒഴിപ്പിച്ചു. 14 േപര്‍ക്ക് പരിേക്കറ്റു. വിമാനത്തില്‍ ആറ് ജീവനക്കാരുമുണ്ടായിരുന്നു.
വിമാനത്തിെന്റ ഇടെത്ത ചിറകില്‍ നിന്നാണ് പുക കണ്ടത്. പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു നിലവില്‍ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളില്‍ പരിശോധന നടത്തുകയാണ്.






