ഇന്ത്യയില്‍ വണ്‍പ്ലസ് 10ആര് പ്രൈം ബ്ലൂ എഡിഷന് അവതരിപ്പിച്ചു. വണ്‍പ്ലസ് 10ആര് പ്രൈം ബ്ലൂ എഡിഷന് ആമസോണില്‍ മാത്രമാണ് ലഭ്യമാകുക. ഹാന്‍ഡ്സെറ്റ് വാങ്ങുന്നവര്‍ക്ക് മൂന്നു മാസത്തെ ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷനും വണ്‍പ്ലസ് സൗജന്യമായി ലഭിക്കും. എന്നാല്‍ വണ്‍പ്ലസ് 10ആര് പ്രൈം ബ്ലൂ എഡിഷന്റെ വിലയും കോണ്‍ഫിഗറേഷനും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 80W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ളതാണ് ഈ ഹാന്‍ഡ്സെറ്റ് എന്ന് വണ്‍പ്ലസ് സ്ഥിരീകരിച്ചു.
എന്നാല്‍, 80W വണ്‍പ്ലസ് 10ആര് രണ്ട് മെമ്മറി കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്. 8 ജിബി/128 ജിബി, 12 ജിബി/256 ജിബി വേരിയന്റുകളുടെ വില യഥാക്രമം 34,999 രൂപയും 38,999 രൂപയുമാണ്. വണ്‍പ്ലസ് 10 ആറിന് ഡ്യുവല്‍-ടെക്സ്ചര്‍ഡ് പ്ലാസ്റ്റിക് ബാക്ക്, ഒരു ഫ്ലാറ്റ് ഫ്രെയിമും ഉണ്ട്. ഇത് പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ചതാണ്. ഇതിന് 6.7 ഇഞ്ച് 120Hz അമോലെഡ് ഡിസ്പ്ലേ, 1080പി റെസലൂഷന്‍, എച്ച്ഡിആര്‍10+ പിന്തുണ, ഹോള്‍ പഞ്ച് കട്ട് ഔട്ട്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയുണ്ട്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് റീഡറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മീഡിയടെക് ഡൈമെന്‍സിറ്റി 8100 മാക്സ് ആണ് പ്രോസസര്‍. ഇത് 12 ജിബി വരെ LPDDR5 റാമും 256 ജിബി വരെ UFS3.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ഒഎസ് 12.1 ആണ് സോഫ്റ്റ്വെയര്. 80W മോഡലിന് 5,000എംഎഎച്ച് ആണ് ബാറ്ററി. ഒപ്റ്റിക്കലി സ്റ്റബിലൈസ്ഡ് ലെന്‍സുള്ള 50 എംപി സോണി IMX766 മെയിന്‍ സെന്‍സറും, 8 എംപി അള്‍ട്രാവൈഡും, മറ്റൊരു 2എംപി മാക്രോ ഷൂട്ടറുമുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 16 എംപിയാണ് സെല്‍ഫി ക്യാമറ.






