
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നൂറ് രൂപ നോട്ട് ഇറക്കുന്നു. നമ്പറിങ് പാനലുകളില്‍ ഇന്‍സെറ്റ് ലെറ്റര്‍ ഇല്ലാതെയാണ് പുതിയ നോട്ട് പുറത്തിറക്കുന്നത്. നിലവിലുള്ള പഴയ നോട്ടുകള്‍ തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നും ആര്‍ബിഐ അറിയിച്ചിരുന്നു.
2005 മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകളുടെ മാതൃകയില്‍ അച്ചടിക്കുന്ന നോട്ടില്‍ 2016 എന്ന് പ്രിന്റ് ചെയ്തിട്ടുണ്ടാകും. ബ്ളീഡ് ലൈനും ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുമെല്ലാം 2005 സീരിസിലേതു പോലെ തന്നെയാവും. എന്നാല്‍ ഊര്‍ജിത് പട്ടേലിന്റെ കയ്യൊപ്പുണ്ടാകും.






