ഇന്ത്യന്‍ വിപണിയില്‍ മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് റിയല്‍മിയുടെ പുതിയ ഹാന്‍ഡ്സെറ്റ് നാര്‍സോ 50ഐ പ്രൈം എത്തി. പുതിയ റിയല്‍മി നാര്‍സോ 50ഐ പ്രൈമിന്റെ വില 7,999 രൂപയാണ്. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുന്ന ഹാന്‍ഡ്സെറ്റ് കൂടിയാണിത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു ഹാന്‍ഡ്സെറ്റ് റിയല്‍മി സി33 അവതരിപ്പിച്ചത്. റിയല്‍മി സി33 ന്റെ വില 8,999 രൂപയാണ്.
റിയല്‍മി നാര്‍സോ 50ഐ പ്രൈമിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 7,999 രൂപയാണ് വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ് 8,999 രൂപയാണ്. ഡാര്‍ക്ക് ബ്ലൂ, മിന്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ആമസോണ്‍, റിയല്‍മിയുടെ ഓണ്‍ലൈന്‍ സൈറ്റ്, ഓഫ്ലൈന് സ്റ്റോറുകള്‍ വഴിയാണ് ഇത് വില്‍ക്കുന്നത്.
ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് പുതിയ റിയല്‍മി ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 10W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. രണ്ട് ക്യാമറകളാണ് ഉള്ളത്. ഒന്ന് മുന്നിലും ഒന്ന് പിന്നിലും. പിന് ക്യാമറ മൊഡ്യൂളില്‍ 8 മെഗാപിക്സല്‍ സെന്‍സറും മുന്നില്‍ 5 മെഗാപിക്സല്‍ ഷൂട്ടറും ഉള്‍പ്പെടുന്നു.
എച്ച്ഡി+ റെസലൂഷനില്‍ പ്രവര്‍ത്തിക്കുന്ന 6.5 ഇഞ്ച് എല്‍സിഡി സ്ക്രീനുമായാണ് ഫോണ്‍ വരുന്നത്. 60Hz ആണ് റിഫ്രഷ് റേറ്റ്. വാട്ടര്‍ഡ്രോപ്പ്-സ്റ്റൈല്‍ നോച്ച് ഡിസ്പ്ലേയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഇതിന് 88.7 ശതമാനം സ്ക്രീന്‍-ടു-ബോഡി അനുപാതമുണ്ട്. എന്‍ട്രി ലെവല്‍ ചിപ്പ് ആയ യുനിസോക് ടി612 ചിപ്സെറ്റാണ് ഇത് നല്‍കുന്നത്. റിയല്‍മി നാര്‍സോ 50ഐ പ്രൈമില്‍ മൈക്രോ എസ്ഡി കാര്‍ഡ് (1ടിബി) വഴി സ്റ്റോറേജ് വിപുലീകരിക്കാം.






