
സമര്കാന്ദ് (ഉസ്ബക്കിസ്ഥാന്): ഷാങ്ഹായ് സഖ്യ രാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക ജനസംഖ്യയില്‍ 40 ശതമാനവും വസിക്കുന്നത് ഈ മേഖലയിലാണ്. അതുകൊണ്ടുതന്നെ രാജ്യങ്ങള്‍ക്കിടയിലെ ബന്ധം മെച്ചപ്പെടുത്തണമെന്നും മോദി പറഞ്ഞു. ഉസ്ബക്കിസ്ഥാനിലെ സമര്കാന്ദില് നടക്കുന്ന 22ാമത് എസ്.സിഒ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പാരാഗത മരുന്നുകളുടെയും ചികിത്സയുടെയും പുനരുജ്ജീവനത്തിനായി ഒരു പുതിയ എസ്.സി.ഒ നിര്‍വാഹക സമിതിക്ക് ഇന്ത്യ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗുജറാത്തില്‍ പരമ്പരാഗത മരുന്നുകളുടെയും ചികിത്സയുടെയും ഒരു ആഗോള കേന്ദ്രം മോദി ഉദ്ഘാടനം ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ ലോകത്തലെ തന്നെ ഏക കേന്ദ്രവുമാണിത്.
മോദിക്കു പുറമേ ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ക്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന്, പാകിസ്താന് പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് അടക്കം നിരവധി നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം മോദിയും ഷീ ജിന്‍പിങും ആദ്യമായാണ് ഒരേവേദിയില്‍ എത്തുന്നത്.
യോഗത്തിനിടെ ഇറാന് പ്രസിഡന്റ് റെയ്സി, തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എര്ദൊഗണ് തുടങ്ങിയവരുമായി ജിന്‍പിങ് കൂടിക്കാഴ്ച നടത്തുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, അടുത്ത വര്‍ഷം നടക്കുന്ന ഉച്ചകോടിക്ക് ഇന്ത്യ വേദിയാകാന്‍ എല്ലാ പിന്തുണയും ഷീ ജിന്‍പിങ് പറഞ്ഞു.







Comments