ഇന്ത്യന്‍ വിപണിയില്‍ വിവോ വി25 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. ഫോണില്‍ നിറം മാറുന്ന ഗ്ലാസ് ബാക്ക് പാനലാണ് നല്‍കിയിരിക്കുന്നത്. വിവോ വി 25 ന്റെ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 27999 രൂപയാണ് വില. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 31999 രൂപ വിലയുണ്ട്. നീല, കറുപ്പ് നിറങ്ങളില്‍ ഫ്ളിപ്കാര്‍ട്ടിലായിരിക്കും ഫോണിന്റെ വില്പന. റിലയന്‍സ് ഡിജിറ്റല്‍, ക്രോമ ഉള്‍പ്പടെയുള്ള ഓഫ് ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ വില്പനയ്ക്കെത്തും. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഐസിഐസിഐ ബാങ്ക് കാര്‍ഡിലും എസ്ബിഐ കാര്‍ഡിലും 10 ശതമാനം വിലക്കിഴിവ് ലഭിക്കും.
വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.44 ഇഞ്ച് ഡിസ്പ്ലേ ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ആണിതിന്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. മീഡിയാ ടെക് ഡൈമെന്‍സിറ്റി 900 പ്രൊസസര്‍ ചിപ്പ് ശക്തിപകരുന്ന ഫോണില്‍ 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുണ്ട്. ആന്‍ഡ്രോയിഡ് 12 ഒഎസ് ആണിതില്‍. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. ട്രിപ്പിള്‍ ക്യാമറയില്‍ 64 എംപി പ്രധാന ക്യാമറയും എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ സെന്‍സറും ഉള്‍ക്കൊള്ളുന്നു. 50 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നത്.






