മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായ ആദിവാസി യുവാവ് മധു മരിച്ച കേസില്‍ വിചാരണയ്ക്കിടെ വീണ്ടും കൂറുമാറ്റം. അന്‍പത്തിയഞ്ചാം സാക്ഷി മുക്കാലി സ്വദേശി ബിനുവാണ് ഇന്ന് കുറുമാറിയത്.
പ്രതികളായ ഹരീഷ്, ബിജു എന്നിവരുടെ സഹോദരനാണ് ബിനു. ഇതോടെ കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം 23 ആയി.






