
പുതിയ ഡിഫന്‍ഡര്‍ 110 എസ്യുവി സ്വന്തമാക്കി പ്രിയ താരം ആസിഫ് അലി. ഔഡി Q7, മിനി കൂപ്പര്‍ S, ബിഎംഡബ്ല്യു 3-സീരീസ് തുടങ്ങിയ കാറുകളും ആസിഫ് അലിയുടെ ഗാരേജിലുണ്ട്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 ഒരു വലിയ വാഹനമാണ്. ഇതിന് 5,018 mm നീളവും 1,976 mm ഉയരവും 2,008 mm വീതിയും 3,022 mm വീല്‍ബേസും ഉണ്ട്. എസ്യുവിക്ക് പരമാവധി 900 mm വാട്ടര്‍ വേഡിംഗ് ശേഷിയുണ്ട്.
ലോക്കിംഗ് സെന്റര്‍ ഡിഫറന്‍ഷ്യല്‍, ആക്റ്റീവ് റിയര്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍ എന്നിവയുള്ള ഓള് ടൈം 4WD സിസ്റ്റത്തോടൊപ്പമാണ് ഇത് വരുന്നത്. ലാന്‍ഡ് റോവറിന്റെ ടെറൈന്‍ റെസ്പോണ്‍സ് സിസ്റ്റവും ഡിഫന്‍ഡറിന് ലഭിക്കുന്നു, അത് വാഹനം ഓടിക്കുന്ന ഉപരിതലത്തെ ആശ്രയിച്ച് ഇലക്ട്രോണിക്കലി വാഹനത്തെ കണ്ട്രോള് ചെയ്യും. എഞ്ചിന് ഓപ്ഷനുകളിലേക്ക് വരുമ്പോള്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ഓപ്ഷനുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഓഫറിലുണ്ട്. കഴിഞ്ഞ വര്‍ഷം, നിര്‍മ്മാതാക്കള്‍ ഡിഫെന്‍ഡര്‍ 110, 90 പതിപ്പുകള്‍ക്കൊപ്പം 5.0 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന് ഓപ്ഷനും പുറത്തിറക്കി.
10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീന്‍, പൂര്‍ണ്ണ ഡിജിറ്റല്‍ 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, മെറിഡിയനില്‍ നിന്നുള്ള പ്രീമിയം സ്പീക്കര്‍ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, വണ്‍ ടച്ച് ബട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് എയര്‍ സസ്പെന്ഷന് എന്നിവ എസ്യുവി വാഗ്ദാനം ചെയ്യുന്നു. 360 ഡിഗ്രി ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് അസിസ്റ്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, ABS, ട്രാക്ഷന്‍ കണ്ട്രോള്, ലെതര്‍ അപ്ഹോള്‍സ്റ്ററി, റബ്ബര്‍ ഫ്ലോറിംഗ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇതിലുണ്ട്.






