സൗദി അറേബ്യയില്‍ ഓണര്‍ എക്സ്6 അവതരിപ്പിച്ചതായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു. ഹാന്‍ഡ്സെറ്റിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 64 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റുകളില്‍ ഓണര്‍ എക്സ്6 ലഭ്യമാകും. സൗദി അറേബ്യയിലെ ഓണറിന്റെ വെബ്സൈറ്റില്‍ മിഡ്നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട് ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ഫോണിന്റെ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.
ഓണര്‍ എക്സ്6 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക്യുഐ 6.1 ( MagicUI 6.1) ലാണ്. 720x1,600 പിക്സല്‍ റെസലൂഷന്‍, 20:9 ആസ്പെക്റ്റ് റേഷ്യോ എന്നിവയുള്ള 6.5 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേയാണ് ഇതിലുള്ളത്. IMG GE8320 GPU, 4 ജിബി റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ ജി25 ആണ് പ്രോസസര്‍. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വര്‍ധിപ്പിക്കാവുന്ന 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഇതിലുണ്ട്.
എല്‍ഇഡി ഫ്ലാഷോടു കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഓണര്‍ എക്സ്6 അവതരിപ്പിക്കുന്നത്. f/1.8 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്സല്‍ പ്രൈമറി റിയര്‍ സെന്‍സറും f/2.4 അപ്പേര്‍ച്ചറുള്ള ഡെപ്ത് ക്യാമറയും f/2.4 അപ്പേര്‍ച്ചറുള്ള മാക്രോ ക്യാമറയും ഫോണിന് ലഭിക്കുന്നു. 6x ഡിജിറ്റല്‍ സൂം വരെ ക്യാമറയുടെ സവിശേഷതയാണ്. ഇതിന് 1080p വിഡിയോകളും റെക്കോര്‍ഡു ചെയ്യാനാകും. മുന്‍വശത്ത്, f/2.2 അപ്പേര്‍ച്ചറുള്ള 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന് ലഭിക്കുന്നത്.
4 ജിബി എല്‍ടിഇ, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, ജിപിഎസ്, എന്‍എഫ്സി, 3.5 എംഎം ഓഡിയോ ജാക്ക്, കണക്റ്റിവിറ്റിക്കുള്ള ഒടിജി പിന്തുണ എന്നിവയാണ് ഓണര്‍ എക്സ്6 സവിശേഷതകള്‍. ഗ്രാവിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ ഈ സ്മാര്‍ട് ഫോണിലുണ്ട്. സുരക്ഷയ്ക്കായി ഇതിന് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനറും ഫെയ്സ് സ്കാനറും ലഭിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ഇതിലുണ്ട്. 10W ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.






