
ശകുന്തള ദുഷ്യന്തന് പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന 'ശാകുന്തളം'നവംബര്‍ 4ന് റിലീസിന് ഒരുങ്ങുന്നു. സാമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖര്‍ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സ്ത്രീപക്ഷ സിനിമകളില്‍ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
അദിതി ബാലന് അനസൂയയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും പ്രത്യക്ഷപ്പെടും. കൂടാതെ സച്ചിന് ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം.
സംഗീതം മണി ശര്‍മ്മ, ഛായാഗ്രഹണം ശേഖര്‍ വി. ജോസഫ്, എഡിറ്റര്പ്രവീണ് പുഡി. ദില്‍ രാജു അവതരിപ്പിക്കുന്ന 'ശാകുന്തളം' ഗുണാ ടീം വര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും. പി.ആര്.ഒ. ശബരി.
November 4th it is 🤍
Thankyou for the love ..
You have always been my strength🤗.. #Shaakuntalam pic.twitter.com/VnDS4n9YO4— Samantha (@Samanthaprabhu2) September 23, 2022






