ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിലെ ആദ്യ ലിസിക്കൽ വീഡിയോ ഗാനം പറത്തിറങ്ങി.
കൊളുന്തു. നുള്ളിനുള്ളി.. കൊളുക്കുമലയിലെ പെണ്ണ്എന്നു തുടങ്ങുന്ന ഗാനമാണ് വീഡിയോ യി ല്ലാടപ്പാത്തിറങ്ങിയിരിക്കുന്നത്. നാടൻ പാട്ടിൻ്റെ ചുവടുപിടിച്ച് അവതരിപ്പിക്കുന്ന ഈ ഗാനരംഗം ഇതിനകം ഏറെ പോപ്പുലറായിരിക്കുകയാണ്.
ഗുരു സോമസുന്ദരവും സുരഭി സന്തോഷുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ
തേയിലത്തോട്ടത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ഗാനരംഗത്തിൻ്റെ അവതരണം.
മനോഹരമായ ദൃശ്വാനുഭവവും കൗതുകകരമായ അവതരണവും പ്രേഷകനെ നമ്മുടെ നാട്ടുമ്പുറങ്ങളിലെ ഓർമ്മകളാ ലേക്കു നയിക്കപ്പെടാൻ വഴിയൊരുക്കുന്നതാണ്.
ബിജു മേനോൻ ,അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ഗ്യാം ജേക്കബ് എന്നിവരും ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശീജിത്ത് ഉണ്ണികൃഷ്ണൻ്റെ വരികളാണ് ,കൈലാസിൻ്റ സംഗീതവും കോർത്തിണക്കിയതാണ് ഈ ഗാനം .
പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് നാലാം മുറ .ഇങ്ങനെയൊരു ചിത്രത്തിൽ ഇത്തരമൊരു ഗാനരംഗത്തിൻ്റെ പ്രസക്തി എന്താണന്നുള്ള ചോദ്യം ഉയരാം. അതിന് ഈ ചിത്രം തന്നെ ഇത്തരം നൽകും.
കറ്റാന്വേഷണ ചിത്രങ്ങൾ പല രീതിയിലും അവതരിപ്പിക്കാം. നാലാം മുറ തികച്ചും വ്യത്യസ്ഥമായ ഒരു കുറ്റാന്വേഷണ ശൈലി സ്വീകരിച്ച ചിത്രമാണ് , ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി പ്രിയാ,( ദൃശ്യം2 ഫെയിം) ഷീലുഏബ്രഹാം, സിജോയ് വർഗീസ്, ഋഷി സുരേഷ് ശിവരാജ്, വൈശാഖ്,( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സൂരജ്.വി.ദേവിൻ്റേതാണു തിരക്കഥ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ
ഛായാഗ്രഹണം. ലോകനാഥൻ എഡിറ്റിംഗ്. ഷമീർ മുഹമ്മദ്.
കലാസംവിധാനം -അനീസ് നാടോടി.
മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റും ഡി സൈൻ - നയന ശ്രീകാന്ത്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അമൃതാ ശിവദാസ്.അഭിലാഷ്.എസ്.പാറേൽ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ഷാബു അന്തിക്കാട്
യു.എഫ്.ഐ.മോഷൻ പിക്ച്ചേർ സിനു വേണ്ടി കിഷോർ വാര്യത്ത്, ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
https://youtu.be/u_06hHN03vo
വാഴൂർ ജോസ്.






