ചൈനീസ് വിപണിയില്‍ വിവോയുടെ പുതിയ ഹാന്‍ഡ്സെറ്റ് എക്സ് ഫോള്‍ഡ് പ്ലസ് അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച സ്റ്റാന്‍ഡേര്‍ഡ് വിവോ എക്സ് ഫോള്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്ന സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രോസസറിന്റെ പരിഷ്കരിച്ച പതിപ്പായ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രോസസര്‍ ആണ് വിവോ എക്സ് ഫോള്‍ഡ് പ്ലസിലുള്ളത്.
12ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നീ വിവോ എക്സ് ഫോള്‍ഡ് പ്ലസ് രണ്ട് കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്. രണ്ട് മോഡലുകളും വിവോ ചൈന സ്റ്റോറില്‍ യഥാക്രമം 9,999 യുവാന്‍ (ഏകദേശം 1,15,000 രൂപ), 10,999 യുവാന്‍ (ഏകദേശം 1,25,000 രൂപ) എന്നിങ്ങനെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിലാണ് പുതിയ വിവോ ഫോണ്‍ വരുന്നത്. 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഡ്യുവല്‍ സിം (നാനോ) സ്മാര്‍ട് ഫോണാണ് വിവോ എക്സ് ഫോള്‍ഡ് പ്ലസ്. 2.4GHz, 5GHz ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.2, എന്‍എഫ്സി എന്നിവയും ഇതിലുണ്ട്.
2കെ പ്ലസ് (1,916x2,160 പിക്സലുകള്‍) റെസലൂഷനുള്ള 8.03 ഇഞ്ച് അമോലെഡ് പ്രൈമറി ഡിസ്പ്ലേയും 120Hz വരെ റിഫ്രഷ് റേറ്റും ഈ സ്മാര്‍ട് ഫോണിന്റെ സവിശേഷതയാണ്. വിവോ എക്സ് ഫോള്‍ഡ് പ്ലസില്‍ 6.53 ഇഞ്ച് അമോലെഡ് കവര്‍ ഡിസ്പ്ലേയും ഉണ്ട്. ഫുള്‍-എച്ച്ഡി പ്ലസ് (1,080x2,520 പിക്സല്‍) റെസലൂഷനാണ് കവര്‍ ഡിസ്പ്ലേ. മടക്കാവുന്ന ഈ ഫോണില്‍ അഡ്രിനോ 730മായി ജോടിയാക്കിയ സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രോസസര്‍ പായ്ക്ക് ചെയ്യുന്നു. 12 ജിബി LPDDR5 റാമും 512 ജിബി വരെ UFS 3.1 സ്റ്റോറേജും ഇതിലുണ്ട്.
വിവോ എക്സ് ഫോള്‍ഡ് പ്ലസില്‍ 50 മെഗാപിക്സല്‍ പ്രധാന ക്യാമറ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 48 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, 12 മെഗാപിക്സല്‍ പോര്‍ട്രെയിറ്റ് ഷൂട്ടര്‍, 5x ഒപ്റ്റിക്കല്‍ സൂം ഉള്ള 8 മെഗാപിക്സല്‍ പെരിസ്കോപ്പ് ക്യാമറ എന്നിവയാണ് മറ്റു മൂന്ന് ക്യാമറകള്‍. മുന്‍വശത്ത് f/2.45 അപ്പേര്‍ച്ചറുള്ള 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.
വിവോ എക്സ് ഫോള്‍ഡ് പ്ലസിന്റെ 4,730 എംഎഎച്ച് ബാറ്ററിക്ക് 80W വയര്‍ഡ്, 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് ഓഷ്യനില്‍ പ്രവര്‍ത്തിക്കുന്നു. വിവോ എക്സ് ഫോള്‍ഡ് പ്ലസ് ഫേഷ്യല്‍ റെക്കഗ്നിഷനും സുരക്ഷയ്ക്കായി അണ്ടര്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് വരുന്നത്.






